വർക്കല: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി പാളയംകുന്ന് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ. അയിരൂർ സി.ഐ രാജ്കുമാറിന്റെ നേതൃത്വത്തിൽ പാളയംകുന്ന് ജംഗ്ഷനിൽ ആളുകൾക്ക് സാനിട്ടൈസറും മാകസ്കും കുട്ടിപൊലീസ് വിതരണം ചെയ്തു. അദ്ധ്യാപകരായ ജി.അജയൻ, റസി, ഡി.ഐ മാരായ സിബി, ധന്യ എന്നിവരും പങ്കെടുത്തു. കൂടാതെ വർക്കല വാത്സല്യം വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് വിഷുദിനത്തിൽ കൈനീട്ടവും ഭക്ഷണവും മാസ്കും ഹാന്റ് വാഷും നൽകി. ചെമ്മരുതി, ഇടവ, തോണിപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ സന്ദർശിച്ച സ്റ്റുഡന്റ് പൊലീസ് ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ചു. ഇലകമൺ പഞ്ചായത്തിന്റെ സമൂഹ അടുക്കളയിൽ അവശ്യസാധനങ്ങൾ എത്തിച്ചു കൊടുക്കുകയും സന്നദ്ധപ്രവർത്തകരെ അനുമോദിക്കുകയും ചെയ്തു.