photo

വിതുര: പട്ടികവർഗവികസനവകുപ്പ് നെടുമങ്ങാട് ഐ.ടി.ഡി.പി ഓഫീസിന്റെ സഹകരണത്തോടെ ആദിവാസി മേഖലയായ വിതുര ആറ്റുമൺപുറത്ത്‌ ഇന്ദിരവളർത്തിയ മത്സ്യകൃഷിയുടെ വിളവെടുപ്പുത്സവം മണലി വാർഡ് മെമ്പർ എം. ശോഭന നിർവഹിച്ചു. മത്സ്യകർഷക പ്രമോട്ടർ തച്ചൻകോട്‌ മനോഹരൻ നായർ, കല്ലാർ സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ ഷാജഹാൻ, ഐ.ടി.ഡി.പി പ്രമോട്ടർമാരായ നിർമലകുമാരി, രാഗിണി എന്നിവർ പങ്കെടുത്തു.