പാലോട്: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന്റെ അടുക്കളയുടെ ഒരുഭാഗം തകർന്നു. പാങ്ങോട് കൊച്ചാലുംമൂട് ഫാരിജാ മൻസിലിൽ ആസിഫിന്റെ വീട്ടിലാണ് സംഭവം. ആർക്കും പരിക്കില്ല. പുലർച്ചെ രണ്ടരയോടെ ഗ്യാസ് സിലിണ്ടർ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഉപയോഗിച്ചുകൊണ്ടിരുന്ന സിലിണ്ടർ തീരാത്തതിനാൽ പുറത്തുള്ള താത്കാലിക അടുക്കളയിൽ സൂക്ഷിച്ചിരുന്ന സിലിണ്ടറാണിത്. പാങ്ങോട് പൊലീസ്, കടയ്‌ക്കൽ ഫയർഫോഴ്സ് എന്നിവരുടെ നേതൃത്വത്തിൽ കിളിമാനൂരിൽ നിന്നും ഗ്യാസ് ഏജൻസി ജീവനക്കാരെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തി. സംഭവത്തിന്റെ കാരണം വ്യക്തമായിട്ടില്ല.