നെടുമങ്ങാട്:കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സേവാഭാരതിയുടെ നേതൃത്വത്തിൽ വീട്ടമ്മമാർ തുന്നിയെടുത്ത മൂവായിരത്തോളം മാസ്കുകൾ നെടുമങ്ങാട് ജില്ലാ ആശുപത്രി,അരുവിക്കര ആരോഗ്യ കേന്ദ്രം, അരുവിക്കര പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ വിതരണം ചെയ്തു.സേവാഭാരതി മണ്ണാറംപാറ യൂണിറ്റും, മണ്ണാംപാറ ശ്രീഭദ്രകാളി ക്ഷേത്ര ട്രസ്റ്റും ബി.ജെ.പി പ്രവർത്തകരും സംയുക്തമായാണ് മാസ്കുകൾ തുന്നി വിതരണം ചെയ്തത്. അരുവിക്കര ആരോഗ്യ കേന്ദ്രത്തിൽ ഡോ.അഞ്ജു മറിയം,ജെ.പി.എച്ച്.എം വസുമതി,നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സൂപ്രണ്ട് ഡോ.ശില്പാ ബാബുതോമസ് എന്നിവർ ഏറ്റുവാങ്ങി.ആർ.എസ്.എസ് ജില്ലാ സദസ്യർ കെ.രമേഷ് മാസ്ക് കൈമാറി.ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളായ കെ.അനിൽകുമാർ,കെ.ജി.അനീഷ് ,ആർ.എസ്.എസ് മുഖ്യശിക്ഷക് വി.എസ്.വിഷ്ണു,സേവ പ്രവർത്തകൻ പാറയടി ശശി, വി.എൽ.വിഷ്ണു ,ബി.പ്രമോദ്, ബി.ജെ.പി അരുവിക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് സി.എസ്.അരുൺ എന്നിവർ നേതൃത്വം നൽകി.