നെടുമങ്ങാട് : കൊവിഡ് 19 നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി നെടുമങ്ങാട് ബഥനി ആശ്രമത്തിനു കീഴിലെ തൃപ്പാദം ആശ്രമത്തിൽ ആൾ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷൻ (എ.കെ.ടി.എ) കൊല്ലങ്കാവ് ഏര്യാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തേവാസികൾക്ക് മാസ്കുകൾ സമ്മാനിച്ചു.എ.കെ.ടി.എ സംസ്ഥാന കമ്മിറ്റി അംഗം വി.ആർ അനിൽ കുമാറിൽ നിന്ന് തൃപ്പാദം ഡയക്ടർ ഫാ.അഗസ്റ്റിൻ ഏറ്റുവാങ്ങി.എ.കെ.ടി.എ ഏര്യാ പ്രസിഡൻറ് ലോലിത, അനിതകുമാരി.ശ്രീകല എന്നിവർ നേതൃത്വം നൽകി.