നെടുമങ്ങാട് :അരുവിക്കര ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്കിന്റെ വിഹിതവും ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളവും ഭരണ സമിതി അംഗങ്ങളുടെ വിഹിതവും ഉൾപ്പടെ മുഖ്യമന്ത്രിയുടെ കോവിഡ് 19 ദുരിതാശ്വാസ നിധിയിലേയ്ക്ക്‌ സംഭാവന ചെയ്തതായി ബാങ്ക് പ്രസിഡന്റ് ആർ.രാജ്‌മോഹൻ അറിയിച്ചു.സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ബാങ്ക് പ്രസിഡന്റ് ആർ. രാജ്‌മോഹനിൽ നിന്ന് ചെക്ക് ഏറ്റുവാങ്ങി.ബാങ്ക് ഭരണസമിതി അംഗങ്ങളായ കെ.എസ് സുനിൽകുമാർ,ഷാജഹാൻ,വി.വിജയൻ നായർ,ഒ.എസ്.പ്രീത,ജീവനക്കാരായ ഹരിലാൽ,മിഥുൻ എന്നിവർ നേതൃത്വം നൽകി.