നെടുമങ്ങാട് : പനയ്ക്കോട് തിരുഹൃദയ ദൈവാലയ പാരിഷ് കൗൺസിൽ,മത ബോധന സമിതി,വിദ്യാഭ്യാസ സമിതി എന്നിവ ചേർന്ന് നിർമ്മിച്ച കോവിഡ് പ്രതിരോധ മാസ്കുകൾ ഇടവക വികാരി ഫാ.ബിനുവർഗീസിൽ നിന്ന് ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റഹിം ഏറ്റുവാങ്ങി.കൗൺസിൽ സെക്രട്ടറി അനിൽ രാജ്,നിഡ്സ് അനിമേറ്റർ ലീലാ മോഹൻ,വിദ്യാഭ്യാസ സമിതി സെക്രട്ടറി ബിന്ദു,എൽ,സെബാസ്റ്ര്യൻ,ആർ.പ്രകാശ് തുടങ്ങിയവർ നേതൃത്വം നൽകി.