വർക്കല: താലൂക്കിലെ സഹകരണ സ്ഥാപനങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി 1,10,24,706 രൂപ നൽകിയതായി അഡ്വ. വി. ജോയി എം.എൽ.എ അറിയിച്ചു. വർക്കല സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ(ജനറൽ ഓഫീസിന്റെ) കീഴിലുള്ള 12 സഹകരണ ബാങ്കുകളും മറ്റ് വിവിധ സംഘങ്ങളും കൂടി സ്വരൂപിച്ച തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയത്. മടവൂർ സർവീസ് സഹകരണ ബാങ്ക് - 20,00,000. ഇടവസർവീസ് സഹകരണ ബാങ്ക് - 17,00,000 അയിരൂർ സർവീസ് സഹകരണബാങ്ക് 15,80,734, ഒറ്റൂർ സർവ്വീസ് സഹകരണബാങ്ക് - 15,00,000, മണമ്പൂർ സർവീസ് സഹകരണ ബാങ്ക് - 10,00,000, ചെമ്മരുതി സർവീസ് സഹകരണ ബാങ്ക് - 8,73,511, വർക്കല സർവീസ് സഹകരണബാങ്ക് - 8,00,000, വെട്ടൂർ സർവീസ് സഹകരണ ബാങ്ക് - 5,62,111, നാവായിക്കുളം സർവീസ് സഹകരണ ബാങ്ക്- 5,00,000, പള്ളിക്കൽ സർവീസ് സഹകരണ ബാങ്ക്- 3,00,000, നാവായിക്കുളം ഫാർമേഴ്‌സ് സഹകരണ ബാങ്ക്-1,00,000, ചെറുന്നിയൂർ സർവീസ് സഹകരണ ബാങ്ക്- 69,200, മറ്റ് വിവിധ സംഘങ്ങൾ- 29,550 രൂപ എന്നിങ്ങനെയാണ് ലഭിച്ചത്. അസി. രജിസ്ട്രാർ ജനറൽ ഡി. അരവിന്ദന്റെ സാന്നിദ്ധ്യത്തിൽ വി. ജോയി എം.എൽ.എ എറ്റുവാങ്ങി