തിരുവനന്തപുരം: വരാൻ പോകുന്ന പ്രകൃതിക്ഷോഭം കണക്കിലെടുത്ത് മത്സ്യമേഖലയ്ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് നടപ്പാക്കണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ആവശ്യപ്പെട്ടു. തീരദേശത്ത് പകർച്ചവ്യാധികൾക്കുള്ള സാദ്ധ്യതയുള്ളതിനാൽ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകണം. ലോക്ക് ഡൗൺ പിൻവലിക്കുന്ന മുറയ്ക്ക് ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ചുതലപ്പെടുത്തണമെന്നും സംസ്ഥാന പ്രസിഡന്റ് പി. സ്റ്റെല്ലസ്, കോ - ഓർഡിനേറ്റർ വിഴിഞ്ഞം അരുൾദാസ്, ജനറൽ അനിൽ ആബേൽ എന്നിവർ ആവശ്യപ്പെട്ടു.