മലയിൻകീഴ്:ദുരിതങ്ങൾക്കിടയിലും കെെനീട്ടമായി കിട്ടിയ 492രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌ത് വിളപ്പിൽശാല അമ്പലത്തും വിളയിൽ സരസ്വതീഭായി(95).കുടുംബ ഓഹരിയായി ലഭിച്ച ഒരേക്കർ ഭൂമി 1957ൽ വിളപ്പിൽശാല ആശുപത്രിക്ക് സൗജന്യമായി നൽകിയതും സരസ്വതിയായിരുന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് നേരിട്ടെത്തി തുക സ്വീകരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മുക്കംപാലമൂട് ബിജു,മണ്ഡലം പ്രസിഡന്റ് പള്ളിച്ചൽ ബിജു,ജനറൽ സെക്രട്ടറി സുധീഷ് കുന്നുവിള,പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വളളിമംഗലം ചന്ദ്രൻ,സി.എസ് അനിൽ,പേയാട് കാർത്തികേയൻ,വിളപ്പിൽ ശ്രീകുമാർ,സന്തോഷ്,സുധീഷ് തിരുനെല്ലിയൂർ എന്നിവർ പങ്കെടുത്തു.