covid

ലുധിയാന: പഞ്ചാബിലെ ലുധിയാനയിൽ അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ അനിൽ കോഹ്‌‌ലി കൊവിഡ് ബാധിച്ച് മരിച്ചു. എസ്.പി.എസ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരികയായിരുന്നു അദ്ദേഹം.

ഏപ്രിൽ 13നാണ് ഇദ്ദേഹത്തിന് വൈറസ് ബാധ കണ്ടെത്തിയത്. ഇദ്ദേഹത്തിൻെറ ഭാര്യയ്ക്കും സ്റ്റേഷൻ ഹൗസ് ഓഫീസർക്കും പൊലീസ് ഡ്രൈവർക്കും രോഗബാധ കണ്ടെത്തിയിരുന്നു.

ഇദ്ദേഹവുമായി ബന്ധപ്പെട്ട15 പേരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് കുടുംബാംഗങ്ങളും മറ്റുള്ളവർ പൊലീസ് ഉദ്യോഗസ്ഥരുമാണ്. പഞ്ചാബിൽ 202 രോഗബാധിതരാണുള്ളത്. 14 പേർ മരിച്ചു