പൂവാർ: ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വീടുകളിലിരിക്കുന്നവർക്ക് ബോറടി മാറാനായി പുസ്തകവായനയ്ക്ക് അവസരമൊരുക്കുകയാണ് തിരുപുറം പഞ്ചായത്തിലെ ഗ്രന്ഥശാലകളായ തിരുപുറം ഗ്രാമസേവാസംഘം, പഴയകട വേലായുധൻ നാടാർ സ്മാരക ഗ്രന്ഥശാല, കുട്ടനിന്നതിൽ ഫ്രണ്ട്സ് ലൈബ്രറി, മുള്ളുവിള മഹാത്മ സ്മാരക ഗ്രന്ഥശാല തുടങ്ങിയ ഗ്രന്ഥശാലകൾ. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ തീരുമാനപ്രകാരമാണ് പുസ്തകങ്ങൾ വീട്ടിൽ എത്തിക്കുന്ന പദ്ധതി നടപ്പാക്കുന്നത്. പുസ്തകങ്ങൾ ആവശ്യമുള്ളവർ ഫോണിൽ വിളിച്ചു പറഞ്ഞാൽ അവരുടെ വീട്ടിൽ എത്തിക്കുന്നതാണെന്ന് പഞ്ചായത്ത് നേതൃസമിതി കൺവീനർ തിരുപുറം സതീഷ് കുമാർ ചെയർമാൻ ടി. ഷാജി എന്നിവർ അറിയിച്ചു. ഫോൺ: 8547510678.