benny

എറണാകുളം: സ്പ്രിംഗ്ളർ വിവാദവുമായി ബന്ധപ്പെട്ട് ഉത്തരവാദിത്തമേറ്റ ഐ.ടി സെക്രട്ടറിയെ നീക്കം ചെയ്യാൻ മുഖ്യമന്ത്രി തയാറാകണമെന്ന് ബെന്നി ബഹന്നാൻ എം.പി.പൗരന്റെ സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധിയുടെ ലംഘനമാണ് സർക്കാർ നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെ തിരുത്താൻ സി.പി.എം പൊളിറ്റ്ബ്യുറോ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അധികാരത്തിൽ ഇരിക്കുന്ന ആളുകൾക്ക് ബാധിക്കുന്ന വൈറസാണ് ഏറ്റവും വലിയ അപകടം. കേരളത്തിന്റെ ആരോഗ്യരംഗത്തെ മുന്നേറ്റം ഏതെങ്കിലും ഒരാളുടെ വ്യക്തിപരമായ നേട്ടമല്ല. നേട്ടം പറഞ്ഞ് ആളുകളുടെ സ്വകാര്യത വിറ്റ് കാശാക്കാൻ അനുവദിക്കില്ല. വിവരങ്ങൾ വിശദമായി പഠിച്ചശേഷം നിയമ നടപടിയെക്കുറിച്ച് ആലോചിക്കുമെന്നും ബെന്നിബഹന്നാൻ പറഞ്ഞു.