vld-2

വെള്ളറട: അമ്പൂരി വെട്ടുകല്ലേൽ സെബാസ്റ്റ്യൻ ജോസഫ്- സാറാമ്മ ദമ്പതികളുടെ മകൻ ജോജോ സെബാസ്റ്റ്യൻ (34)​ കുവൈറ്റിൽ മരിച്ചു. മൃതദേഹം കൊവിഡ് ടെസ്റ്റിന് വിധേയമാക്കിയിരിക്കുകയാണ് .ഫലം ലഭിച്ചതിനുശേഷമേ വിട്ടു കിട്ടുകയുള്ളൂ.

മെഹബുള്ള ബ്ളോക്ക് ഒന്നിലായിരുന്നു താമസം. ടാക്സി ഡ്രൈവറായിരുന്നു. മൂന്നുദിവസം മുമ്പ് പനി അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സതേടിയിരുന്നു . ശ്വാസം മുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തുക്കൾ ആംബുലൻസ് സഹായം തേടിയെങ്കിലും ലഭിച്ചില്ല. തുടർന്ന് മെഹബുള്ള ക്ളിനിക്കിന്റെ വൈദ്യ സഹായം തേടി. അവിടെ നിന്ന് പിന്നീട് ആംബുലൻസിൽ അദാൻ ആശുപത്രിയിലേക്ക് മാറ്റി. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ സുഹൃത്തുക്കൾക്ക് ആശുപത്രിയിലേക്ക് പോകാൻ കഴിഞ്ഞില്ല. ഒരു മണിയോടുകൂടി മരണ മടയുകയായിരുന്നു. .നീതു ഭാര്യയും അനുപമ മകളുമാണ്.