നെയ്യാറ്റിൻകര:കരയോഗ കുടുംബങ്ങൾക്ക് നെയ്യാറ്റിൻകര എൻ. എസ്. എസ് താലൂക്ക് യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന കരുംകുളം എൻ. എസ്. എസ് കരയോഗം ഏർപ്പെടുത്തിയ സഹായ ധന വിതരണം നെയ്യാറ്റിൻ താലൂക്ക് എൻ എസ് എസ് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ നിർവഹിച്ചു.കരയോഗം പ്രസിഡന്റ് കൈരളി ശ്രീകുമാർ,സെക്രട്ടറി ബാബു യൂണിയൻ പ്രതിനിധികളായ ഹരീന്ദ്രൻ,ഹരികുമാർ,കരയോഗം വൈസ് പ്രസിഡന്റ് അനിൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു.