ബാലരാമപുരം:നാലുമാസത്തെ കൂലി കുടിശികയും അഞ്ച് മാസമായി നൂലും ലഭിക്കാതായതോടെ നിലച്ച സ്‌കൂൾ യൂണിഫോം പദ്ധതി സംസ്ഥാനത്തെ 4012 തറികളേയും 15000 തൊഴിലാളികളേയും പെരുവഴിയിലാക്കിയെന്നും കൂലിയും നൂലും നൽകാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും കേരള കൈത്തറിത്തൊഴിലാളി കോൺഗ്രസ് സ്റ്രേറ്റ് വർക്കിംഗ് പ്രസിഡന്റ് ജി.സുബോധനും ജനറൽ സെക്രട്ടറി വണ്ടന്നൂർ സദാശിവനും ആവശ്യപ്പെട്ടു.