തിരുവനന്തപുരം: ലോക്ക് ഡൗൺ മൂലം കഷ്ടതയനുഭവിക്കുന്ന നാടൻ കലാകാരന്മാർക്ക് സാംസ്‌കാരിക വകുപ്പ് നൽകുന്ന ധനസഹായത്തിന് അപേക്ഷിക്കാം. www.keralafolkloreacademy.com എന്ന വെബ്‌സൈറ്റിൽ നിന്ന് അപേക്ഷ ഡൗൺലോഡ് ചെയ്യാം. ആധാർ കാർഡിന്റെ കോപ്പി, ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി ഉൾപ്പെട്ട പാസ്ബുക്കിന്റെ കോപ്പി എന്നിവയടങ്ങിയ അപേക്ഷ keralafolkloreacademy@gmail.com എന്ന ഇ-മെയിലിൽ 30നകം ലഭിക്കണം.