മുംബയ്: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റർ നിരോധിക്കണമെന്ന് ബോളിവുഡ് താരം കങ്കൺ റണാവത്ത് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. വർഗീയ പരാമർശങ്ങളുടെ പേരിൽ സഹോദരി രംഗോലി ചന്ദലിന്റെ ട്വിറ്റർ അക്കൗണ്ട് സസ്‌പെൻഡ് ചെയ്തതിനു പിന്നാലെയാണ് വിഷയത്തിൽ പ്രതികരണവുമായി താരം എത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് താരം ട്വിറ്റർ അടച്ചുപൂട്ടാൻ ആവശ്യപ്പെടുന്നത്. ട്വിറ്റർ, ഇന്ത്യാ വിരുദ്ധമായി പ്രവർത്തിക്കുന്നെന്നും ട്വിറ്ററിനെ കേന്ദ്രസർക്കാർ നിരോധിക്കണമെന്നുമാണ് കങ്കണ പറയുന്നത്. ഒപ്പം ഇന്ത്യയുടെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ സ്ഥാപിക്കാനും കങ്കണ ആവശ്യപ്പെടുന്നു.തന്റെ സഹോദരി വർഗീയ പരാമർശം നടത്തിയിട്ടില്ലെന്ന് കങ്കണ പറഞ്ഞു.