covid-

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ നാലു പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ നിന്നുള്ള മൂന്നു പേർക്കും കോഴിക്കോട്ട് ഒരാൾക്കുമാണ് രോഗബാധയെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. അതേസമയം രണ്ട് പേർ ഇന്നലെ രോഗമുക്തി നേടി.

രോഗബാധിതരിൽ മൂന്ന് പേർ ദുബായിൽ നിന്നു വന്നതാണ്. കണ്ണൂരിലെ രണ്ടു പേരും കോഴിക്കോട്ടെ ഒരാളുമാണിവർ. മറ്രൊരു കണ്ണൂർ സ്വദേശിക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ആശുപത്രിയിൽ: 140 പേർ

നിരീക്ഷണത്തിൽ: 67,190

ഫലം നെഗറ്റീവ്: 17,763