police

തിരുവനന്തപുരം: പൊലീസ് ആക്ട് പ്രകാരം പൊലീസ് ഉദ്യോഗസ്ഥർക്ക് രാജിയാക്കാവുന്ന കുറ്റങ്ങളിലെ പിഴശിക്ഷ ഉയർത്തി. പൊലീസ് അന്വേഷണം വഴിതെറ്റിക്കുക, പൊലീസിനെ ഭീഷണിപ്പെടുത്തുക, തടയുക, പൊലീസിനോ ഫയർഫോഴ്സിനോ വ്യാജ അപായസൂചന നൽകുക, അവശ്യസർവീസിന് കേടുവരുത്തുക, സ്ഫോടകവസ്തുക്കൾ കടത്തുക, പൊതുസ്ഥലത്ത് ആയുധങ്ങൾ കൊണ്ടുനടക്കുക, പെർമിറ്റില്ലാതെ കായികപരിശീലനം, പതിനെട്ടു വയസിൽ താഴെയുള്ളവർക്ക് ലഹരിവസ്തുക്കൾ നൽകുക എന്നീ കുറ്റകൃത്യങ്ങൾ 5000രൂപ പിഴയീടാക്കി രാജിയാക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് അധികാരംനൽകി. പൊതുസ്ഥലത്തെ കശാപ്പ്, ട്രാഫിക് അറിയിപ്പുകളും ചിഹ്നങ്ങളും വികൃതമാക്കൽ, സ്വകാര്യ കെട്ടിടങ്ങളും ഭിത്തികളും വികൃതമാക്കൽ, സർക്കാർ കെട്ടിടത്തിലും ഭൂമിയിലും അതിക്രമിച്ചുകയറൽ, പൊതുസ്ഥലത്തെ മലമൂത്ര വിസർജ്ജനം എന്നിവ 500രൂപ പിഴയീടാക്കി സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് രാജിയാക്കാം. 14വയസിന് താഴെയുള്ള കുട്ടികളിൽ നിന്ന് ആഭരണം, വാച്ച്, പേന, സൈക്കിൾ എന്നിവയടക്കമുള്ള സാധനങ്ങൾ വാങ്ങിയാലോ പണയമായി സ്വീകരിച്ചാലോ ആയിരം രൂപ പിഴയീടാക്കാം.