vm-sudheeran

തിരുവനന്തപുരം: മഹാവിപത്തായ കൊവിഡിനെ കീഴ്പ്പെടുത്തുന്നതിനായി രൂപപ്പെട്ട ജനകീയ ഐക്യത്തിന് വിള്ളലുണ്ടാക്കുന്ന സാഹചര്യം മുഖ്യമന്ത്രി ഒഴിവാക്കണമെന്ന് വി.എം. സുധീരൻ ആവശ്യപ്പെട്ടു.

മാദ്ധ്യമപ്രവർത്തകനായ കെ.എം.ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുത്ത തെറ്റായ നടപടി ജനങ്ങൾക്ക് ഉൾക്കൊള്ളാനാവാത്തതാണ്. മദ്യാസക്തിയുള്ളവർക്ക് മരുന്നിനുപകരം മദ്യം നൽകാനുള്ള തീരുമാനവും പരിഹാസ്യമായിരുന്നു. സ്പ്രിൻക്ളർ കരാർ സർക്കാരിന് മങ്ങലേൽപ്പിച്ചു.തട്ടിക്കൂട്ടിയ സ്പ്രിൻക്ളർ കരാർ റദ്ദാക്കണം.

കൊലക്കേസ് പ്രതികളെ സി.ബി.ഐ. അന്വേഷണത്തിൽ നിന്നും രക്ഷിക്കാൻ രണ്ടുകോടിയോളം രൂപ ഖജനാവിൽനിന്നു ദുർവ്യയം ചെയ്തതിനെയാണ് കെ.എം. ഷാജി വിമർശിച്ചത്. ഷാജിക്കെതിരെയുള്ള വിജിലൻസ് കേസ് പ്രതികാരനടപടിയാണെന്നും സുധീരൻ കുറ്റപ്പെടുത്തി.