kerala-highcourt

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ വിവരങ്ങൾ കൈമാറുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരും സ്‌പ്രിൻക്ളർ കമ്പനിയും തമ്മിലുണ്ടാക്കിയ കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന റിട്ട് ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. തിരുവനന്തപുരം സ്വദേശി ബാലു ഗോപാലകൃഷ്ണനാണ് കോടതിയെ സമീപിച്ചത്. കേന്ദ്ര സർക്കാരിനെ രണ്ടാം എതിർകക്ഷിയാക്കിയാണ് ഹർജി നൽകിയത്. ആരുടെയും അനുവാദം ചോദിക്കാതെയാണ് ഒന്നരലക്ഷം പേരുടെ വിവരങ്ങൾ സംസ്ഥാന സർക്കാർ സ്വകാര്യ കമ്പനിക്ക് കൈമാറിയതെന്ന് ഹർജിക്കാരൻ ആരോപിച്ചു.