തിരുവനന്തപുരം: ലെനിന്റെ നൂറ്രിയമ്പതാം ജന്മദിനം 22 ന് ആചരിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. എല്ലാ പാർട്ടി ഘടകങ്ങളും സർക്കാർ നിയന്ത്രണങ്ങൾ അനുസരിച്ച് സാമൂഹ്യഅകലം പാലിച്ച് പതാക ഉയർത്തി ദിനാചരണം വിജയിപ്പിക്കണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.