പെരുങ്കടവിള : പുലിക്കോട്ടുകോണം വീട്ടിൽ ഡി. ജോൺ തങ്കരാജ് (96, റിട്ട. ഹെഡ്മാസ്റ്റർ) നിര്യാതനായി. ഭാര്യ: പരേതയായ ലിസി. മക്കൾ: ഐഡാക്രിസ്റ്റബെൽ, സാംരാജ് (സുവിശേഷകൻ സി.എസ്.ഐ ആശാപുരം). മരുമകൾ: നിഷ. പ്രാർത്ഥന: 21ന് രാവിലെ 9ന്.
അപ്പുക്കുട്ടൻ നായർ
കരമന : നെടുങ്കാട്, ഇലങ്കം ശ്രീദേവിനഗർ ഡി-5ൽ ഇലങ്കം വീട്ടിൽ അപ്പുക്കുട്ടൻനായർ (92) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതിഅമ്മ. മക്കൾ: ശോഭ, ശുഭ. മരുമക്കൾ: ജയചന്ദ്രകുമാർ, ശ്രീജിത്ത് ചന്ദ്രൻ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.
ഗോപി
നെയ്യാറ്റിൻകര : തൊഴുക്കൽ ചെമ്മൺതട്ട് വിള വീട്ടിൽ പി. ഗോപി (82) നിര്യാതനായി. ഭാര്യ: പരേതയായ സേതുബായ്. മക്കൾ: വിജയകുമാരി, ലതാകുമാരി, ബിജഷ് കുമാർ. മരുമക്കൾ: പ്രേമചന്ദ്രൻ, കൃഷ്ണകുമാർ, സജിത കുമാരി. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.
ചന്ദ്രികാദേവി
ഒറ്റൂർ : കാരുവിളാകത്ത് വീട്ടിൽ പരേതനായ കമലഹാസന്റെ ഭാര്യ ഡി. ചന്ദ്രികാദേവി (62) നിര്യാതയായി. മക്കൾ: സീന, സിമി. മരുമക്കൾ: സുരേഷ് കുമാർ, സുരേഷ് ബാബു. സഞ്ചയനം: ബുധനാഴ്ച 8ന്.