bank-

തിരുവനന്തപുരം: ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സംസ്ഥാനത്തെ ബാങ്കുകളുടെ സമയക്രമം നാളെ മുതൽ പുന:ക്രമീകരിച്ചു. റെഡ് സോണിൽ ഉൾപ്പെട്ട കാസർകോട്,​ കണ്ണൂർ,​ കോഴിക്കോട്,​ മലപ്പുറം ജില്ലകളിൽ മേയ് മൂന്ന് വരെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ആയിരിക്കും ബാങ്കുകൾ പ്രവർത്തിക്കുക. മറ്റു ജില്ലകളിൽ 10 മുതൽ 4 വരെ പ്രവർത്തിക്കും.