ചേരപ്പള്ളി : ലോക്ക് ഡൗണിൽ വരുമാനമില്ലാതെ വീട്ടിൽ കഴിയുന്ന ചെറുകിട കച്ചവടക്കാർക്കും വഴിയോര കച്ചവടക്കാർക്കും സഹായമെത്തിക്കുന്നതിന്റെ ഭാഗമായി കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പറണ്ടോട് യൂണിറ്റിന്റെ നേതൃത്വത്തിൽ ഭക്ഷ്യധാന്യവും പച്ചക്കറിയും വിതരണം നടത്തി.ഏരിയ പ്രസിഡന്റ് ഇർഷാദ് എം.എസ്, ട്രഷറർ ജയകുമാർ, സെക്രട്ടറി ബൈജു ശ്രീധർ,പറണ്ടോട് യൂണിറ്റ് ഭാരവാഹികളായ ഷാജഹാൻ,സുലൈമാൻ,ഷീല എന്നിവർ നേതൃത്വം നൽകി.