പത്തനാപുരം: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് വിളക്കുടി ഷാഹിദാ മൻസിലിൽ എ. മുഹമ്മദ് കുഞ്ഞ് (86) നിര്യാതനായി. ദീർഘകാലം സി.പി.എം പത്തനാപുരം ഏരിയാ കമ്മിറ്റി അംഗമായും കാഷ്യുനട്ട് വർക്കേഴ്സ് യൂണിയൻ പത്തനാപുരം താലൂക്ക് സെക്രട്ടറിയുമായിരുന്നു. വിളക്കുടി ഗ്രാമപഞ്ചായത്ത് മുൻ അംഗമായിരുന്നു. കബറടക്കം ഇന്ന് രാവിലെ 10ന് വിളക്കുടി ജുമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: സുലേഖ. മക്കൾ: സലീഹുദീൻ, ഷംസുദീൻ, സബിത, സിറാജ്, ഷാഹിദ, സജീന, ഷിഹാബുദീൻ. മരുമക്കൾ: പ്രജി, ഷമീന, അക്ബർ, സബിത, സലാം, അജി, അജീബ്.