തിരുവനന്തപുരം: പൊതുഗാതാഗതം അനുവദിക്കുമ്പോഴും സാമൂഹ്യം അകലം പാലിക്കേണ്ടതിനാൽ സ്വകാര്യ ബസ് ഉടമകൾക്കും കെ.എസ്.ആർ.ടി.സിക്കും ഉണ്ടാകുന്ന നഷ്ടം പരിഹരിക്കാൻ സംസ്ഥാന സർക്കാർ പാക്കേജ് പ്രഖ്യാപിച്ചേക്കും.
പലിശയില്ലാതെ രണ്ടു ലക്ഷം രൂപ വായ്പ അനുവദിക്കണം എന്നതടക്കം വിവിധ ആവശ്യങ്ങൾ അടങ്ങിയ നിവേദനം ബസുടമകൾ മുഖ്യമന്ത്രിക്ക് നൽകിയിട്ടുണ്ട്.
സമൂഹ നിയന്ത്രണം പിൻവലിക്കുന്നതുവരെയുള്ള നഷ്ടം സർക്കാർ നികത്തണമെന്നാണ് കെ.എസ്.ആർ.ടി.സി ആവശ്യപ്പെടുന്നത്. ഈ നിർദേശം ഇന്ന് സമർപ്പിക്കും. ഇതെല്ലാം പരിശോധിച്ചശേഷം ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രഖ്യാപനം.
51 സീറ്റുള്ള ബസിൽ സാമൂഹ്യ അകലം പാലിക്കുമ്പോൾ 31 പേർക്കേ യാത്ര ചെയ്യാൻ കഴിയൂ.
20 മുതൽ സർവീസ് നടത്താൻ ഇന്നലെ കെ.എസ്.ആർ. ടി.സി തയ്യാറെടുപ്പ് തുടങ്ങിയെങ്കിലും മേയ് മൂന്നുവരെ കേന്ദ്രവിലക്കുള്ളതിനാൽ മന്ത്രി തടഞ്ഞു.