കോവളം:കൊതുക് നിവാരണ പ്രവർത്തനങ്ങൾക്ക് തുടക്കിമിട്ട് നഗരസഭയുടെ വിഴിഞ്ഞം സോണൽ ഓഫീസ്.കരിമ്പളളിക്കര മുതൽ ടൗൺഷിപ്പ് വരെയുള്ള മേഖലകളിൽ മരുന്ന് തളിക്കലും ഫോഗിങ്ങും നടത്തി. ഓടകളിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതടക്കമുള്ള പ്രവർത്തനങ്ങളും തുടങ്ങിയെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ ബി.പി ബിജു പറഞ്ഞു.നെല്ലിക്കുന്ന് കുഴിപ്പളളം സ്വദേശിയായ കുട്ടിക്ക് നേരത്തെ ഡെങ്കിപ്പനി ബാധിച്ചിരുന്നു.