ksrtc

തിരുവനന്തപുരം: ലോക്ക് ഡൗൺ കാലയളവിൽ പൊതുഗതാഗതം പൂർണമായി കേന്ദ്ര സർക്കാർ വിലക്കിയിരിക്കുന്നതിനാൽ കേരളത്തിൽ മേയ് മൂന്നു വരെ ബസ് സർവീസുകൾ ഉണ്ടായിരിക്കില്ല.

ഇളവുകൾ അനുവദിച്ച ഓറഞ്ച് വിഭാഗം ജില്ലകളിൽ ഹ്രസ്വദൂരയാത്രയ്ക്ക് ബസ് സർവീസ് നടത്താൻ കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവിൽ സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു. ഇതിൽ തിരുത്തൽ വരുത്തി ഇന്നലെ പുതിയ ഉത്തരവ് ഇറങ്ങി. ഇതുപ്രകാരം ഒരുതരത്തിലുള്ള പൊതുഗതാഗതവും അനുവദിക്കില്ല. എന്നാൽ, ജില്ലാ കളക്ടറുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ഏറ്റെടുക്കുന്ന ബസുകളും, വ്യവസായ/വാണിജ്യ സ്ഥാപനങ്ങളിൽ ഭാഗികമായി പ്രവർത്തനത്തിന് ജീവനക്കാരെയും തൊഴിലാളികളെയും എത്തിക്കാനുള്ള വാഹനങ്ങളും കർശനമായ നിയന്ത്രണങ്ങളോടെ ഓടിക്കാം.

മറ്റ് ഇളവുകൾ നിലവിൽ വരുന്ന തീയതികളിൽ ഒരു ദിവസത്തെ മാറ്റമുണ്ട്. ഓറഞ്ച് ബി വിഭാഗത്തിൽപെട്ട ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂർ ജില്ലകളിൽ 21 മുതലും ഓറഞ്ച് എയിൽപെട്ട പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളിൽ 25 മുതലും ആയിരിക്കും ഇളവുകൾ പ്രാബല്യത്തിൽ വരുന്നത്.

വാഹനങ്ങളുടെ യാത്രാ ദിവസങ്ങൾ

(വണ്ടി നമ്പർ അവസാന അക്കം)

0,​2,​4,​6,​ 8 -​ ചൊവ്വ, വ്യാഴം, ശനി .

1,​3,​5,​7,​9 - തിങ്കൾ, ബുധൻ, വെള്ളി.

അവശ്യ സേവന വിഭാഗത്തിലെ വാഹനങ്ങൾക്കും വനിതകൾ ഓടിക്കുന്ന വാഹനങ്ങൾക്കും ഈ നിയന്ത്രണം ബാധകമല്ല. നാലുചക്രവാഹനങ്ങളിൽ ഡ്രൈവറെ കൂടാതെ രണ്ടുപേർ. ഇരുചക്രവാഹനങ്ങളിൽ കുടുംബാംഗമാണെങ്കിൽ പിന്നിലിരുന്ന് യാത്ര ചെയ്യാം

. ‌ഞായറാഴ്ച ഗതാഗതം എങ്ങനെയെന്ന് ഉത്തരവിൽ വ്യക്തമല്ല.