തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വർക്ക്ഷോപ്പുകൾ പ്രവർത്തിക്കില്ല. കേടായ വാഹനങ്ങൾ നന്നാക്കാൻ പോകുന്ന മെക്കാനിക്കുകൾക്കെതിരെ പൊലീസ് കേസെടുക്കുന്നതിൽ പ്രതിഷേധിച്ചാണിതെന്ന് അസോസിയേഷൻ ഒഫ് ഓട്ടോ മൊബെൽ വർക്ക് ഷോപ്പ് കേരള അറിയിച്ചു. വ്യാഴം. ഞായർ ദിവസങ്ങളിൽ വർക്ക്ഷോപ്പുകൾ തുറക്കാൻ സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു.