തിരുവനന്തപുരം: നാളെ മുതൽ സൗജന്യ റേഷൻ വാങ്ങുന്നതിന് വൺടൈം പാസ്‌വേർഡ് (ഒ.ടി.പി)​ നിർബന്ധമാക്കാൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചു. ഇത്തരമൊരു നിബന്ധനയില്ലാതെയാണ് നേരത്തെ അരി വിതരണം ചെയ്തുവന്നത്. എന്നാൽ ഒ.ടി.പി നിർബന്ധമാക്കണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചതോടെയാണ് സംസ്ഥാന സർക്കാർ നടപടിയെടുത്തത്.