ന്യൂഡൽഹി: കൊവിഡ് വൈറസ് ഭേദമായ ആൾക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചു. ഹിമാചലിലാണ് രോഗം ഭേദമായ ആൾ വീണ്ടും കൊവിഡ് പോസിറ്റീവായത്. രാജ്യത്ത് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ കേസാണ് ഇത്. അതേസമയം, ഡൽഹിയിൽ കൊവിഡ് ബാധിച്ച് ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ് മരണമാണ് ഡൽഹിയിൽ നടന്നത്.
ഡൽഹി കലാവതി സരൺ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒന്നര മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. എന്നാൽ ഡൽഹി സർക്കാർ മരണം സ്ഥീരീകരിച്ചിട്ടില്ല. ഡൽഹിയിൽ ലോക്ക് ഡൗൺ ഇളവുകൾ വേണ്ടെന്ന് സംസ്ഥാനം കേന്ദ്രത്തോട് നിർദ്ദേശിച്ചു. രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണ് നിർദ്ദേശം. രോഗലക്ഷണവുമായി ആശുപത്രിയിൽ എത്തുന്ന എല്ലാവരെയും പരിശോധിക്കാനുള്ള നിർദ്ദേശം കേന്ദ്രം നൽകും.