covid

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 160,000 കടന്നു. ആകെ രോഗബാധിതരുടെ എണ്ണം 23,29000 പിന്നിട്ടു. ഏറ്റവും കൂടുതൽ കൊവിഡ് രോ​ഗികളുള്ള അമേരിക്കയിൽ മരണസംഖ്യ മുപ്പത്തി ഒമ്പതിനായിരത്തിലധികമായി. ഇരുപത്തിനാല് മണിക്കൂറിനിടെ അമേരിക്കയിൽ 1800ലധികം പേരാണ് മരിച്ചത്. സപെയ്നിൽ 637 പേരും ഫ്രാൻസിൽ 642 പേരും ഇറ്റലിയിൽ 482 പേരും ബ്രിട്ടനിൽ 888 പേരും മരിച്ചു.

ഇറ്റലിയിൽ താത്ക്കാലിക മോര്‍ച്ചറിയായി പ്രവര്‍ത്തിച്ച പള്ളി അടച്ചു. സ്‌പെയിനിൽ അടുത്തയാഴ്ച മുതൽ കുട്ടികള്‍ക്ക് പുറത്തിറങ്ങാം.യൂറോപ്പില്‍ കൊവിഡ് മരണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. ബ്രിട്ടണിലും ​ഗുരുതരമായ രീതിയിൽ കൊവിഡ് പടരുകയാണ്. ഇതിനോടകം മരണസംഖ്യ പതിനയ്യായിരം കടന്നു. പോളണ്ടിൽ കൊവിഡ് വ്യാപനം ഗുരുതരമായി തുടരുന്നു. ദിവസവും ഇരുപതോളം പേരാണ് പോളണ്ടിൽ മരിക്കുന്നത്.

അമേരിക്കയിലെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം ഏഴ് ലക്ഷത്തി നാല്പത്തിനായിരത്തിലേക്ക് അടുക്കുന്നു. എന്നാൽ, പ്രതിസന്ധി രൂക്ഷമായ ന്യൂയോർക്കിൽ സ്ഥിതി മെച്ചപ്പെടുന്ന അവസ്ഥയാണുള്ളതെന്ന് ഗവർണർ ആൻഡ്രൂ ക്വോമോ പറഞ്ഞു. ന്യൂയോർക്ക് നഗരത്തിന്റെ ജീവനാഡിയായ അവിടുത്തെ മെട്രോ ട്രെയിനുകൾ ഈ കൊവിഡ് കാലത്തും അവശ്യ സർവീസ് ആയി പ്രവർത്തിച്ച് വരികയാണ്. രണ്ടായിരത്തിലധികം മെട്രോ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.