ന്യൂഡൽഹി: കൊവിഡിന് ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്ന് വേണമെന്ന അഭ്യർത്ഥനയുമായി യു.എ.ഇയും. അഭ്യർത്ഥനമാനിച്ച് ഇന്ത്യ ആദ്യ ഘട്ടത്തിൽ 5.5 മില്യൺ ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്ന് അയച്ചു. വരും ദിവസങ്ങളിൽ കൂടുതൽ മരുന്നുകൾ നൽകും.മരുന്ന്
നൽകിയ ഇന്ത്യൻ സർക്കാരിനെ യു.എ.ഇ എംബസി നന്ദി അറിയിച്ചു. കൊവിഡ് വ്യാപനം തടയാൻ
ഇന്ത്യ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളാണ് നടത്തുന്നത്.
മറ്റുരാജ്യങ്ങളെ സഹായിക്കുന്ന ഇന്ത്യൻ സർക്കാരിന് അഭിനന്ദനങ്ങൾ അറിയിക്കുന്നതായും യു.എ.ഇ എംബസി ട്വിറ്ററിൽ കുറിച്ചു. ലോകത്ത് ഹൈഡ്രോക്സിക്ലോറോക്വിൻ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. അതുകൊണ്ടു തന്നെ കൂടുതൽ രാജ്യങ്ങൾ ഇന്ത്യയുടെ സഹായം ആവശ്യപ്പെടുന്നുണ്ട്.