kunhalikutty

മലപ്പുറം: ഐ.ടി സെക്രട്ടറി ഉത്തരവാദിത്തം ഏറ്റെടുത്തതുകൊണ്ട് സ്പ്രിംഗ്ളര്‍ വിഷയം അവസാനിക്കുന്നില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. എന്തുകൊണ്ട് സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ല എന്നതാണ് പ്രധാനചോദ്യം. ഇക്കാര്യത്തില്‍ സര്‍ക്കാരിന് കൃത്യമായ ഉത്തരമില്ലാത്തിടത്തോളം ആരോപണം നിലനില്‍ക്കും. എളുപ്പത്തില്‍ രക്ഷപ്പെടാമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്നും ശക്തമായ പ്രക്ഷോഭപരിപാടികളുമായി യു.ഡി.എഫ് രംഗത്തുവരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് മുസ്ലീം ലീഗിന്റെ പൂര്‍ണപിന്തുണയുണ്ട്. പ്രതിപക്ഷനേതാവെന്ന നിലയില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു