തിരുവനന്തപുരം: സ്പ്ളിംഗർ വിവാദത്തിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് സി.പി.എം പൊളിറ്റ് ബ്യൂറോ. അസാധാരണ സാഹചര്യം നേരിടാൻ അസാധാരണ നടപടിക്രമങ്ങൾ സർക്കാരിന് ചെയ്യേണ്ടി വരുമെന്ന് എസ്.രാമചന്ദ്രൻപ്പിള്ള. ലോകം സാധാരണസ്ഥിതിയിലേക്ക് മാറിയ ശേഷം ഇക്കാര്യമൊക്കെ പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.വളരെ അസാധരണമായ സ്ഥിതിവിശേഷമാണ് ഇന്ന് ലോകം നേരിടുന്നത്.അതിന് മരുന്നോ വാക്സിനോ കണ്ടുപിടിച്ചിട്ടില്ല.ആ നിലയിൽ മനുഷ്യർ മരിച്ച് വീഴുന്ന സാഹചര്യത്തിൽ അസാധാരണ നടപടികൾ പല രാജ്യങ്ങളും ലോകത്തെടുക്കുന്നുണ്ട്. ഉത്തരവാദിത്വമുള്ള പ്രതിപക്ഷം സർക്കാർ നടപടികളെ പിന്തുണയ്ക്കേണ്ട സമയമാണിത്.എന്നാൽ കേരളത്തിലത് നടക്കുന്നില്ലെന്നും എസ്.രാമചന്ദ്രൻപ്പിള്ള കുറ്റപ്പെടുത്തി.
സംസ്ഥാന സർക്കാരിനൊപ്പമാണ് പാർട്ടയെന്ന് പറഞ്ഞ രാമചന്ദ്രപൻപ്പിള്ള അതിന് പാർട്ടിയുടെ പിന്തുണയുണ്ടെന്നും പറഞ്ഞു. എല്ലാ ദിവസവും മുഖ്യമന്ത്രി പാർട്ടിയോട് കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്. കടുത്ത കമ്മ്യൂണിസ്റ്റ് വിരോധികളടക്കം സർക്കാരിനെ ഇപ്പോൾ പിന്തുണയ്ക്കുകയാണെന്നും അതിൽ പ്രതിപക്ഷം പകച്ച് പോയെന്നും രാമചന്ദ്രൻപ്പിള്ള പറഞ്ഞു.