ashokan-

ദുബായ്: മലയാളി ഞരമ്പ് മുറിച്ച ശേഷം കെട്ടിടത്തിൽ നിന്ന് ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ കൊവിഡ് ഭയമല്ലെന്ന് ദുബായ് പൊലീസ് അറിയിച്ചു. കൊല്ലം പ്രാക്കുളം സ്വദേശി അശോകൻ പുരുഷോത്തമൻ (47) ആണ് വെള്ളിയാഴ്ച ആത്മഹത്യ ചെയ്തത്. കൊവിഡ് ബാധിച്ചേക്കുമോ എന്ന ഭയമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന റിപ്പോർട്ടുകൾ പൊലീസ് നിഷേധിച്ചു. വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കെട്ടിടത്തിൽ അണുബാധ ഉണ്ടായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

പൊലീസിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും ഫോറൻസിക പരിശോധനയ്ക്കുശേഷമേ സംഭവത്തിന്റെ വിശദാംശങ്ങൾ പറയാനാകൂവെന്നുമാണ് ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ വ്യക്തമാക്കിയത്.

താഴെ പാർക്ക് ചെയ്തിരുന്ന ബസിന് മുകളിലാണ് അദ്ദേഹം വീണത്.റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ദുബായിൽ ഒരു കമ്പനിയിലെ ഫോർമാനായ അശോക് കുമാർ ഒരു വർഷം മുമ്പാണ് നാട്ടിൽ വന്നിട്ടുപോയത്. ഇക്കഴിഞ്ഞ മാർച്ചിൽ നാട്ടിൽ വരാനിരുന്നതാണ്. കൊവിഡ് പരിശോധനയ്ക്കായി അശോകൻ സാമ്പിളുകൾ നൽകിയിരുന്നു.