by

ലക്നൗ: കൊവിഡ് കാലത്ത് കല്യാണം കഴിക്കാനായി സ്വന്തം വീട്ടിലെത്താൻ വരൻ സൈക്കിളിൽ സഞ്ചരിച്ചത് 850 കിലോമീറ്റർ. വീട്ടിലെത്താൻ 150 കിലോ മീറ്റർ അവശേഷിക്കവേ പൊലീസ് പിടിയിലായി. ഇതോടെ രാവും പകലും സൈക്കിൾ ചിവിട്ടിയത് വെറുതെയായി. വരനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെയും കൊറൻൈറയിനിലാക്കി.

പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. സോനു കുമാർ എന്ന 24 കാരനാണ് ഒരാഴ്ചയോളം രാവും പകലുമില്ലാതെ സൈക്കിൾ ചവിട്ടിയത്. നേപ്പാളുമായി അതിർത്തി പങ്കിടുന്ന ഉത്തർപ്രദേശിലെ ഒരു ജില്ലയാണ് യുവാവിന്റെ സ്വദേശം. വിവാഹത്തിൽ പങ്കെടുക്കാനാണ് സാഹസത്തിന് മുതിർന്നത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ വീട്ടിലേക്ക് സൈക്കിളിൽ പോകാൻ തീരുമാനിക്കുകയായിരുന്നു.

പഞ്ചാബിലെ ലുധിയാനയിൽനിന്ന് സോനുവും മൂന്നു സുഹൃത്തുക്കളും ചേർന്ന് സൈക്കിൾ സവാരി ആരംഭിച്ചു. ഉത്തർപ്രദേശിലെ ബൽറാംപുരിൽ വച്ച് രാത്രി ഇവർ പിടിയിലായി. അപ്പോഴേക്കും 850 കിലോമീറ്റർ ഇവർ സൈക്കിളിൽ പിന്നിട്ടിരുന്നു. വീടിന് 150 കിലോമീറ്റർ കൂടി മാത്രം.

ഇവരെ ഉടൻതന്നെ പരിശോധനകൾക്കു വിധേയമാക്കി. ക്വാറൻൈറൻ സെന്ററിലേക്കു മാറ്റി. അതോടെ സോനുവിന് ഒരു കാര്യം മനസിലായി ആരോഗ്യമാണ് ഏറ്റവും പ്രധാനം. അതുകഴിഞ്ഞ് വിവാഹം.