covid-wuhan

ബെയ്ജിങ്: കൊവിഡിൻെറ ഉത്ഭവ കേന്ദ്രമായ വുഹാനെ അപകടസാദ്ധ്യത കുറഞ്ഞ പ്രദേശമായി ചൈന പ്രഖ്യാപിച്ചു. ചൈനയുടെ സ്റ്റേറ്റ് കൗൺസിൽ പുറത്തിറക്കിയ മാർഗ്ഗ നിർദ്ദേശമനുസരിച്ച് കഴിഞ്ഞ 14 ദിവസം പുതുതായി രോഗബാധയില്ലാത്ത നഗരങ്ങൾ, ജില്ലകൾ എന്നിവയാണ് അപകടസാദ്ധ്യത കുറഞ്ഞ പ്രദേശങ്ങളായി കണക്കാക്കുന്നത്.

50ൽ താഴെ കേസുകൾ റപ്പോർട്ട് ചെയ്ത പ്രദേശങ്ങൾ ഇടത്തരം അപകടമേഖലയായി കണക്കാക്കും. 50ൽ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും വ്യാപനം ശക്തമല്ലാത്ത മേഖലകളും ഇതിൽ ഉൾപ്പെടുത്തും. കേന്ദ്രീകൃതമായ വ്യാപനം കണ്ടെത്തുകയും 14 ദിവസത്തിനിടെ 50ലേറെ പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്യുന്ന പ്രദേശങ്ങൾ ഉയർന്ന അപകട സാദ്ധ്യതയുള്ള മേഖലയായും കണക്കാക്കും. 24 മണിക്കൂറിനിടെ 16 പുതിയ രോഗബാധിതരെയാണ് ചൈന ദേശീയ ആരോഗ്യ കമീഷൻ സ്ഥിരീകരിച്ചത്. 4,632 പേരാണ് രാജ്യത്ത് ഇതുവരെ മരിച്ചത്. ശനിയാഴ്ച പുതിയ മരണങ്ങളൊന്നും റപ്പോർട്ട് ചെയ്തിട്ടില്ല.