പാറശാല: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ പൊഴിയൂർ മേജർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ 21 മുതൽ 28 വരെ നടത്താനിരുന്ന മേട തിരുവാതിര ആറാട്ട് മഹോത്സവം സെപ്‌തംബർ 5 മുതൽ 12 വരെ തീയതികളിലേക്ക് മാറ്റിവയ്ക്കാൻ തീരുമാനിച്ചതായി ക്ഷേത്ര ഉപദേശക സമിതി അറിയിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും ക്ഷേത്ര തന്ത്രി തൃശൂർ ചെറുമുക്കില്ലത്ത്‌ നാരായണൻ നമ്പൂതിരിയുടെയും നിർദ്ദേശപ്രകാരമാണ് നടപടി.