തിരുവനന്തപുരം: തിരുവനന്തപുരം കരുമത്ത് റോഡരികില്‍ വെടിയുണ്ട ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കണ്ടെത്തിയ വെടിയുണ്ട പൊലീസിന്റെ തോക്കില്‍ ഉപയോഗിക്കുന്നതാണെന്നും സ്ഥിരീകരിച്ചു. പൊലീസ് തോക്കിലെ ഉണ്ട എങ്ങനെ റോഡരികിലെത്തിയെന്നാണ് അധികൃതരെ കുഴയ്ക്കുന്നത്.സംഭവത്തിൽ നേമം പൊലീസ് അന്വേഷണം തുടങ്ങി.