ആറ്റിങ്ങൽ: ലോക്ക് ഡൗൺ ജാഗ്രതാ നിർദ്ദേശങ്ങൾ ലംഘിച്ച് പ്രവർത്തിച്ച ആറ്റിങ്ങൽ ടൗണിലെ മൊബൈൽ കടകൾക്കെതിരെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള കടുത്ത നടപടികൾ നഗരസഭ സ്വീകരിച്ചു. ഞായറാഴ്ചകളിൽ തുറക്കാൻ അനുമതി ലഭിച്ച മൊബൈൽ ഷോപ്പുകളിൽ ഇന്നലെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇത് ചെയർമാൻ എം. പ്രദീപിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഷോപ്പിനുള്ളിലേക്ക് ഒരു സമയം ഒരാളെ മാത്രമേ പ്രവേശിപ്പിക്കാൻ പാടുള്ളൂവെന്നും സാനിറ്റൈസറിംഗ് സംവിധാനം ഉറപ്പ് വരുത്തണമെന്നും ഉദ്യോഗസ്ഥർ നേരത്തെ കടയുടമകളോട് നിർദ്ദേശിച്ചിരുന്നു. ഇത് ലംഘിച്ച് പ്രവർത്തിച്ച കടകൾക്കെതിരെയാണ് നടപടി.