കിളിമാനൂർ: പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിന്റെ സമൂഹ അടുക്കളയിലേക്ക് ചെറുനാരകംകോട് റസിഡന്റ്സ് അസോസിയേഷൻ പച്ചക്കറിയും പലവ്യഞ്ജനങ്ങളും നൽകി. അസോസിയേഷൻ വൈസ് പ്രസിഡന്റ് ഷീമ സണ്ണി, ഡി. അനിൽകുമാർ, എസ്. മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിൽ സാധനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് പി. ലാലിക്ക് കൈമാറി.