വെഞ്ഞാറമൂട്: നെല്ലനാട് ഗ്രാമപഞ്ചായത്ത് കീഴായിക്കോണം സ്‌മിത ആഡിറ്റോറിയത്തിൽ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണിന് ശ്രീ ഗോകുലം മെഡിക്കൽ കോളേജിന്റെ കൈതാങ്ങ്. ശ്രീ ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലന്റെ നിർദ്ദേശപ്രകാരം പച്ചക്കറി അടക്കമുള്ള അവശ്യ സാധനങ്ങൾ കോളേജ് പ്രതിനിധികളായ ജിതോഷും ആനന്ദും ഉല്ലാസും ചേർന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ്. കുറുപ്പിന് കൈമാറി. അൽസജീർ, കീഴായിക്കോണം അജയൻ, നെല്ലനാട് ഹരി തുടങ്ങിയവർ പങ്കെടുത്തു.