പാറശാല: ലോക്ക് ഡൗണിനെ തുടർന്ന് ദുരിതമനുഭവിക്കുന്ന നിർദ്ധനർക്കായി ബൈബിൾ ഫെയ്ത്ത് മിഷൻ ഇന്ത്യ സ്വരൂപിച്ച 1000 ഭക്ഷ്യ ധാന്യകിറ്റുകളുടെ വിതരണം സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘടാനം ചെയ്തു. മിഷൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ബിഷപ്പ് സെൽവദാസ് പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. ബി.എഫ്.എം.ഐ ചർച്ച് പാസ്റ്ററൽ ബോർഡ് സെക്രട്ടറി ഫാ. റെജി എഡ്വിൻരാജ്, സെക്രട്ടറി രാജൻ, പാറശാല ബ്ലോക്ക് പഞ്ചായത്ത് അംഗം മഞ്ചുസ്മിത, പാറശാല ഹെൽത്ത് ഇൻസ്‌പെക്ടർ സനൽകുമാരൻ തമ്പി, സർക്കിൾ ഇൻസ്‌പെക്ടർ റോബർട്ട് ജോണി, ഫാ. സ്റ്റീഫൻ, ഫാ. ജസ്റ്റിൻരാജ് തുടങ്ങിയവർ പങ്കെടുത്തു.