പാറശാല: നെയ്യാറ്റിൻകര അതിയന്നൂർ തലയിൽ പൂജാനഗർ അയണിയറത്തല പുത്തൻവീട്ടിൽ ചാരായം വാറ്റാൻ നാസിക് ഡോളിൽ സൂക്ഷിച്ചിരുന്ന 80 ലിറ്റർ കോട തിരുപുറം എക്‌സസൈസ് പിടിച്ചെടുത്തു. കണ്ണൻ എന്ന് വിളിക്കുന്ന ഷൈബിനെതിരെ അബ്കാരി നിയമ പ്രകാരം കേസെടുത്തു. തിരുപുറം എക്‌സസൈസ് റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ ബി.വിജയകുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് പി.ഒ.ശശീന്ദ്രൻ , സിവിൽ എക്‌സൈസ് ഓഫീസർമാരായ രഞ്ജിത്ത്, സൂരജ്, പി.ബി.ഷാജു, അഖിൽ എന്നിവരാണ് കോട പിടിച്ചത്.
ഫോട്ടോ: നാസിക് ഡോളിൽ സൂക്ഷിച്ചിരുന്ന 80 ലിറ്റർ കോട തിരുപുറം എക്സ്സൈസ് സംഘം പിടിച്ചെടുത്തപ്പോൾ