vld-1

വെള്ളറട: പാറശാല നിയോജകമണ്ഡലത്തിൽ നടത്തിവരുന്ന കനിവ് പദ്ധതി കുന്നത്തുകാൽ പഞ്ചായത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കുറുവാട് വാർഡിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസി‌ഡന്റ് എച്ച്.എസ്. അരുൺ, കുന്നത്തുകാൽ മെഡിക്കൽ ഓഫീസർ വിജയദാസ്, ഡോ. ഷാജി ബോസ് തുടങ്ങിയവർ പങ്കെടുത്തു.