കാട്ടാക്കട: ലോക്ക് ഡൗൺ വന്നതോടെ വീട്ടിലിരിക്കുന്നവർ ജലക്ഷാമം നേരിടാൻ വരാൻ പോകുന്ന വേനൽ മഴയെ തടുത്ത് സംഭരിക്കേണ്ടതാണ്. ഇനിവരുന്ന കുറച്ച് നാളുഖൾ വേനൽ മഴയുടേതാണ്. പിന്നീട് വരുന്ന ചൂടും കുടിവെള്ള ക്ഷാമവും നേരിടാൻ ഈ മഴവെള്ളം ഉപകാരപ്പെടുമെന്നാണ് നിഗമനം. വരുന്ന വേനൽമഴയെ സംഭരിക്കാൻ വീട്ടുവളപ്പിൽ മഴക്കുഴികൾ, തെങ്ങിൻതടം തുറക്കൽ, കിണർ റീചാർജിംഗ്, ചെറു തടയണകൾ നിർമ്മിക്കൽ, ചെരുവ് കുറഞ്ഞ സ്ഥലത്ത് വരമ്പുകൾ നിർമ്മിക്കൽ തുടങ്ങി നിരവധി കാര്യങ്ങൾ ചെയ്യാം ഇതിലൂടെ മഴവെള്ളത്തെ ഭൂഗർഭ ജലമായി സംരക്ഷിക്കാൻ കഴിയും. ലേക്ക് ഡൗൺ കാലം ഇതിനായി വിനിയോഗിക്കണമെന്ന് ഐ.ബി. സതീഷ് എം.എൽ.എ ആവശ്യപ്പെട്ടു. ജലസമൃദ്ധി പദ്ധതിയുടെ ആദ്യഘട്ടത്തിൽ നടപ്പാക്കിയ ' ലക്ഷം വൃക്ഷം ലക്ഷ്യം, വീട്ടിൽ ഒരു മഴക്കുഴി" എന്ന ജനകീയ ജലസംരക്ഷണ പദ്ധതിയുടെ തുടർച്ചയായാണ് ഇപ്പോൾ വീട്ടിലും ഈ പ്രവർത്തനങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത്. ലഭിക്കുന്ന മഴയെ തൽസ്ഥലത്തു തന്നെ ഭൂമിയിലേക്ക് നൽകുന്നതിനുള്ള നടപടികൾ നടത്തുവാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ജനപ്രതിനിധികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ, റസിഡന്റ്സ് അസോസിയേഷനുകൾ, ഗ്രന്ഥശാലകൾ എന്നിവയിലൂടെ ബോധവൽകരണ പ്രവർത്തനങ്ങൾ നടക്കുന്നുന്നു.

മഴക്കുഴികൾ

ജല സംരക്ഷണത്തിനുള്ള ലളിതമായ ഒരു സംവിധാനമാണ് മഴക്കുഴികൾ. മഴവെള്ളം ഒഴുകി നഷ്ടപ്പെടാതെ താത്കാലികമായ നിർമ്മിച്ച കുഴികളിൽ ശേഖരിച്ചുനിറുത്തി മണ്ണിലേക്ക് ക്രമമായി ഇറക്കി ഭൂർഗഭ ജലമായി സൂക്ഷിക്കുന്നതാണ് മഴക്കുഴി.

 2 മീറ്റർ വീതം നീളം, താഴ്ച, വീതി എന്ന അനുപാതത്തിൽ കുഴികൾ നിർമ്മിക്കുന്നത്

 പ്രത്യേകം നിർമ്മിക്കുന്ന ചാലുകൾ വഴി കുഴിയിലേക്ക് മഴവെള്ളം ഒഴുകുന്നു

 കിണറുകൾ കുളങ്ങൾ എന്നിവയ്ക്ക് മുകളിലാണ് മഴക്കുഴി നിർമ്മിക്കുന്നത്

 മഴക്കുഴിയിൽ മാലിന്യ നിക്ഷേപക്കരുത്, മണ്ണുനിറയുമ്പോൾ കോരിമാറ്റുകയും വേണം

തെങ്ങിൻതടം തുറക്കൽ

ഒഴുകിപ്പോകുന്ന മഴവെള്ളത്തെ സ്വന്തം പറമ്പുകളിൽ തന്നെ തടുത്ത് നിറുത്തുന്നതിനുള്ള മറ്റൊരു വിദ്യയാമ് തെങ്ങിൻതടം തുറക്കൽ. പറമ്പിലെ തെങ്ങുകളുടെ ചുറ്റും നിശ്ചിത അകലത്തിൽ ആഴത്തിലുള്ള തടമെടുത്താൽ മഴ പെയ്യുമ്പോൾ ഈ തടങ്ങളിൽ തങ്ങി നിറുത്തി ഭൂഗർഭ ജലമാക്കി മാറ്റാൻ കഴിയും.

കിണ നിറയ്ക്കൽ

ടറസിന് മുകളിൽ വീഴുന്ന മഴവെള്ളം പി.വി.സി പൈപ്പ്കൊണ്ടുള്ള പാത്തി ഉപയോഗിച്ച് കിണറിന് സമീപം സ്ഥാപിക്കുന്ന കുഴിയിലെ ബേബിവെൽ അഥവ കൊച്ചുകിണർ നിർമ്മിച്ച് അതിലേക്ക് ശേഖരിക്കുക. ടാങ്കിന്റെ ഏറ്റവും അടിയിൽ ബേബി മെറ്റൽ, ചിരട്ടക്കരി എന്നിവ ഇടകലർത്തി ടാങ്കിന്റെ പകുതിവരെ അടുക്കണം. ചെറിയ ടാങ്കിന്റെ അടിഭാഗത്ത് സ്ഥാപിച്ചിട്ടുള്ള പൈപ്പ് വഴി കിണറിലേക്ക് വെള്ളം കടത്തിവിടണം.

ആദ്യത്തെ രണ്ട് മഴയ്ക്ക് ശേഷമുള്ള വെള്ളം നേരിട്ട് കിണറിലേക്ക് സംഭരിക്കുന്ന രീതിയാണ് പല സ്ഥലത്തും കണ്ടുവരുന്നത്. ആദ്യത്ത രണ്ട് മഴവെള്ളം ശുദ്ധീകരണത്തിന്റെ ഭാഗമായി കിണറിന് പുറത്തേക്ക് ഒഴുക്കിവിടണം. അല്ലെങ്കിൽ കിണറിന് സമീപം കുഴിയടുത്ത് അതിലേക്ക് ഒഴുക്കിയാലും മതി.

കിണറുള്ള വീടുകളുടെ പുരപ്പുറത്തു പെയ്യുന്ന ഒരോ തുള്ളി വെള്ളവും നമ്മുടെ അതിർത്തി കടക്കില്ലന്ന് ഉറപ്പുവരുത്തണം. ഇതിനായി കിണർ റീചാർജിംഗ്, മഴവെള്ള ശേഖരണം, കൃതിമ ഭൂജലപോഷണം എന്നിവ അവലംബിക്കാം. ഓരോ ചെറിയ നീക്കവും ഭൂഗർഭ ജലനിരപ്പ് താഴുന്നു എന്ന വിപത്തിനെ നേരിടാനുള്ള ശ്രമവുമാകും. ഐ. ബി. സതീഷ് എം.എൽ.എ