കുവൈറ്റ്: കുവൈറ്റിൽ കൊവിഡിന് ശമനമില്ല. ഓരോ ദിവസം കഴിയുംതോറും രോഗികളുടെ എണ്ണം കൂടിവരികയാണ്. 24 മണിക്കൂറിനിടെ 164 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 97 പേർ ഇന്ത്യാക്കാരാണ്. രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം 1915 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 60 വയസുള്ള ഇന്ത്യാക്കാരൻ മരിച്ചതോടെ കുവൈറ്റിൽ മരണം 7 ആയി.
38 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 158 പേർക്ക് സമ്പർക്കത്തിലൂടെയും 6 പേർക്ക് മറ്റ് വഴികളിലൂടെയുമാണ് രോഗം പകർന്നത്.തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്ന 20 പേരുടെ നില ഗുരുതരമാണ്, 18 പേർ സുഖം പ്രാപിച്ചു വരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 25 പേർക്ക് രോഗം ഭേദമായി.